മദ്യപിച്ച് വാഹനമോടിച്ചതിന് നടൻ ബൈജുവിനെതിരെ കേസെടുത്തു. സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചതിനാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. സ്കൂട്ടർ യാത്രക്കാരന് കാര്യമായ പരിക്കില്ല. സംഭവത്തിൽ പ്രതികരണവുമായി നടൻ ബൈജു സന്തോഷിൻ്റെ മകൾ ഐശ്വര്യ. അപകടസമയത്ത് താൻ പിതാവിനൊപ്പം ഉണ്ടായിരുന്നില്ലെന്ന് ഐശ്വര്യ സന്തോഷ് പറയുന്നു.
വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അച്ഛനൊപ്പുമുണ്ടായിരുന്നുവെന്ന് പറയുന്ന ആള് ഞാനല്ല. അത് അച്ഛന്റെ ബന്ധുവിന്റെ മകളാണ്. ഭാഗ്യംകൊണ്ട് എല്ലാവരും സുരക്ഷിതരും ആണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇത് പങ്കുവയ്ക്കുന്നതെന്നും പറയുന്നു സാമൂഹ്യ മാധ്യമത്തില്‍ ഐശ്വര്യ സന്തോഷ്.