അറുപത് വര്‍ഷത്തെ ചരിത്രമുള്ള മലയാള സിനിമ ഗാനങ്ങളെക്കുറിച്ച് ആദ്യമായി അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ സീരിസായ പാട്ടോര്‍മ്മകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. പ്രസിദ്ധ സിനിമാ സംവിധായകന് എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്ന പാട്ടോര്‍മ്മകള്‍ അവതരിപ്പിക്കുകയും, അതിലെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നത്, ബ്രേക്കിംഗ് ന്യൂസ് തുടങ്ങീ ഇരുപതോളം സിനിമകളില്‍ ഗാനം ആലപിച്ച് ശ്രദ്ധേയയായ ജിഷ നവീന്‍ ആണ്. മികച്ച ഗാനാലാപത്തിലൂടെ പാട്ടോര്‍മ്മകളിലെ പാട്ടുകാരിയായി ജിഷ നവീന്‍ ശ്രദ്ധ നേടുന്നു. സാക്ഷരതാ മിഷന്റെ ഡയറക്ടറായ പ്രൊഫസര്‍ എ.ജി. ഒലീനയാണ് രചയിതാവ്.
അമ്പതു വര്‍ഷമായി സിനിമാ ഗാന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഗാന രചയിതാവ്, കെ.ജയകുമാറിന്റെ അമ്പത്തിയൊന്ന് ഗാനങ്ങള്‍ പാട്ടോര്‍മ്മകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് പ്രത്യേകതയാണ്. മലയാളത്തിലെ മറ്റ് പ്രമുഖ ഗാന രചയിതാക്കളും, സംഗീത സംവിധായകരും, ഗായകരും ഈ പ്രോഗ്രാമില്‍ പങ്കെടുക്കും. മലയാള സിനിമയില്‍ പിറന്ന മികച്ച ഭക്തി ഗാനങ്ങള്‍, വിപ്ലവ ഗാനങ്ങള്‍, മെലഡി ഗാനങ്ങള്‍, തോണിപ്പാട്ടുകള്‍ എന്നിവ പാട്ടോര്‍മ്മകളില്‍ കടന്നു വരും.
എം.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജാത കെ കുഞ്ഞുമോന് നിര്‍മ്മിയ്ക്കുന്ന പാട്ടോര്‍മ്മകള്‍ എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്നു. രചന – പ്രൊഫ. എ.ജി. ഒലീന, തിരക്കഥ – ഗാത്രി വിജയ്, ക്യാമറ – സജയ് കുമാര്‍, ബിനു ജോര്‍ജ്, കോ. പ്രൊഡ്യൂസര്‍ – വിജയന് മുരുക്കുംപുഴ, ജയസനല്‍, എഡിറ്റര്‍ – ജീവന് ചാക്ക, പി.ആര്.ഒ- അയ്മനം സാജന്. ഗാത്രി വിജയ്, ദക്ഷ വരുണ്‍, ജീവന് ചാക്ക,ശരത് സദന്, സി.ജെ. മാത്യൂസ്, രതീഷ് സാരംഗി, അജയ് കുമാര്‍ പുരുഷോത്തമന് ,സുഭിന് സദന്, സുധാസദന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ആദ്യ എപ്പിസോഡുകള്‍ പൂര്‍ത്തിയായ പാട്ടോര്‍മ്മകള്‍ ഉടന്‍ ടെലികാസ്റ്റ് ചെയ്യും.