കൊച്ചി: വിമാനയാത്രയ്ക്കിടെ നടന് വിനായകന് മോശമായി പെരുമാറി എന്ന പരാതിയുമായി യുവാവ്. ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. പഞ്ചാബിലെ സ്കൂള്‍ ജീവനക്കാരനായ ജിബി ജെയിംസാണ് വിനായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു. യുവാവിന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന് ഹര്‍ജിയും നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ വിനായകനെ കക്ഷി ചേര്‍ക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വിമാന കമ്പനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും സംഭവത്തില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെതിരേയാണ് പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.