നടൻ മോഹൻലാലിന്റെ മകനും യുവതാരവുമായ പ്രണവിന്റെ പിറന്നാളാണ് ഇന്ന്. ഒട്ടേറെപ്പേരാണ് അപ്പുവെന്ന് വിളിപ്പേരുള്ള പ്രണവിന് ആശംസയുമായി എത്തുന്നത്.മകനും നടനുമായ പ്രണവിന് പിറന്നാൾ ആശംസകൾ അറിയിച്ച് മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മകന് അച്ഛന്റെ സ്നേഹം നിറഞ്ഞ ആശംസ. ‘എൻ്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകൾ.. ഈ വർഷവും നിന്നെ പോലെ തന്നെ സ്പെഷ്യൽ ആയിരിക്കട്ടെ. ഒത്തിരി സ്നേഹം. അച്ചാ’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഒപ്പം പ്രണവിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.
ഒന്നാമൻ സിനിമയിൽ തുടങ്ങി വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ വരെ എത്തി നിൽക്കുകയാണ് പ്രണവ് മോഹൻലാലിൻറെ സിനിമാ കരിയർ. 2002 ല്‍ ഒന്നാമന് എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രം സിനിമ സ്വപ്നം കണ്ട രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറഞ്ഞത്. ധ്യാന്‍ ശ്രീനിവാസന് ആയിരുന്നു പ്രണവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കല്യാണി പ്രിയദര്ശന്, നിവിന്‍ പോളി, വിനീത്, ഷാന്‍ റഹ്മാന്, ആസിഫ് അലി, നീരജ് മാധവ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ സിനിമയില്‍ അണിനിരന്നിരുന്നു.