രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം അണ്ണാത്തെ അടുത്ത വര്‍ഷം റിലീസ് ചെയ്യും. 2021 പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളായ സണ്‍ പിക്ച്ചേഴ്സ് അറിയിച്ചു. ആക്ഷന്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. ചിത്രത്തില്‍ രജനിയുടെ നായികയായി നയന്‍താരയാണ് എത്തുന്നത്. കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മനാണ് സംഗീത സംവിധാനം ചെയ്യുന്നത്. സിരുത്തെ ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.