മരക്കാര്‍ അടുത്ത മാസം രണ്ടിന് റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്. ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും വിട്ടുവീഴ്ചയ്ക്ക് തയാറായെന്ന് മന്ത്രി. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. റിലീസിന് ഒരു ഉപാധിയുമില്ല. സംഘടനകളും മന്ത്രിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം. മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടൂകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മരക്കാര്‍’. തിയേറ്റര്‍ റിലീസിനു ശേഷമാകും ചിത്രം ഒടിടിയില്‍ പുറത്തിറങ്ങുക.
ആന്റണിയുടേത് ഉദാരമായ സമീപനമാണിതെന്ന് മന്ത്രി പറഞ്ഞു. ഉപാധികളില്ലാതെയാണ് തിയറ്റര്‍ റിലീസിനുളള തീരുമാനം. എല്ലാ സിനിമകളും തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട് അദ്ദേഹം പറഞ്ഞു. കുറുപ്പിന് അടക്കം ഭയങ്കര ബുക്കിങ്ങാണെന്നും ആളുകള്‍ തീയറ്ററിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നുവെന്നത് മലയാളി പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു.
100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ആദ്യ ബ്രഹ്മാണ്ഡ മലയാള ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഏറ്റവും വലിയ ബജറ്റില്‍ ചിത്രീകരിച്ച സിനിമ എന്ന ഖ്യാതി നേടിയ ഈ ചിത്രം മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടി കഴിഞ്ഞു. പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാഹുബലിയുടെ കലാസംവിധാനം സംവിധാനം നിര്‍വഹിച്ച സാബു സിറിള്‍ ആണ് ഈ ചിത്രത്തിന്റെയും കലാസംവിധാനം കൈകാര്യം ചെയ്യുന്നത്. പ്രിയദര്‍ശന്റെ മകന് സിദ്ധാര്‍ത്ഥാണ് ഈ ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്സ് സൂപ്പര്‍വൈസര്‍.
പ്രിയദര്‍ശന്റെ സ്വപ്ന ചിത്രമായ മരക്കാറില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലിമരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിന് പുറമേ ഇതര ഭാഷകളിലേക്കും ചൈനീസ് പതിപ്പായും ചിത്രം തിയെറ്ററുകളിലെത്തും. അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം കൂടിയാവും മരക്കാര്‍.
മരയ്ക്കാറില്‍ ഒട്ടേറെ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, സുനില്‍ ഷെട്ടി, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, മാമുക്കോയ, ഷിയാസ് കരീം,രഞ്ജിപണിക്കര്‍, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിരായാണ് ചിത്രത്തിലുള്ളത്.
ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതിനു മുന്‍പ് തന്നെ 2019 ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. രണ്ടു പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മികച്ച വിഎഫ്എക്സി (സിദ്ധാര്‍ഥ് പ്രിയദര്ശന്)നുള്ള പുരസ്കാരവുമാണ് ലഭിച്ചത്.