കലൂര്‍ ഡെന്നിസിന്റെ മകന് ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണത്തിന് – ഷൂട്ടിന് താനും പങ്കുചേര്‍ന്നു എന്നറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. നടന് ലൊക്കേഷനിലേക്ക് വരുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പങ്കുവെച്ച മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ ചിത്രത്തിനും നിരവധി പ്രതികരണങ്ങളാണ് എത്തിയത്.
ഫസ്റ്റ് ലുക്ക് എന്നെത്തുമെന്നാണ് താരത്തിനോടുള്ള ആരാധകരുടെ ചോദ്യം. ക്രൈം ഡ്രാമ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. ഈശ്വര്യ മേനോന്, ദിവ്യ പിള്ള തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. മിഥുന് മുകുന്ദന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.