ഇസ്രായേല്‍ -പലസ്തീന് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. ഇന്ത്യ ഇസ്രായേലിനൊപ്പം എന്ന തീവ്ര വലതുപക്ഷ സൈബര്‍ ക്യാംപെയിനിന്റെ ഭാഗമായി ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചാണ് പിന്തുണ അറിയിച്ചത്.
അമേരിക്കയുടെ എതിര്‍പ്പ് പോലും വകവയ്ക്കാതെ വേണ്ട സമയത്ത് ഇന്ത്യക്ക് വേണ്ടി ഇസ്രായേല്‍ ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ടെന്ന ആനന്ദ് രങ്കനാഥന്റെ ട്വീറ്റാണ് കങ്കണ പങ്കുവച്ചത്. കൊവിഡ് സമയത്ത് ഇന്ത്യക്ക് വേണ്ടി മെഡിക്കല്‍ സംവിധാനങ്ങള്‍ എത്തിക്കാനും ഇസ്രായേല്‍ ഒപ്പം നിന്നതായി പോസ്റ്റില്‍ പറയുന്നു. ഇസ്രായേലിനോട് നന്ദി അറിയിക്കുകയും ചെയ്തു.
പലസ്തീന്- ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന ഘട്ടത്തില്‍ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ഇസ്രായേലിന്റെ നടപടികളെ ശക്തമായി അപലപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇന്ത്യ ഇസ്രായേലിനൊപ്പം എന്ന കങ്കണയുടെ പോസ്റ്റ്.