ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെക്കുറിച്ച് പ്രൊഡ്യൂസർ അസോസിയേഷനുകൾക്കിടയിൽ തർക്കമുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വത്തിനെതിരെ വനിതാ നിര്‍മാതാക്കള്‍ രംഗത്തത്തി. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം പ്രഹസനമായെന്ന് സംഘടനയിൽ വിമര്‍ശനം ഉയർന്നിട്ടുണ്ട്.
സ്ത്രീ നിർമ്മാതാക്കളെ പരിഹസിക്കുന്ന രീതിയാണ് അസോസിയേഷന് സമീപനങ്ങള്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ പുറത്ത് നിന്ന് നിയന്ത്രിക്കണമെന്നും പുതിയ കമ്മിറ്റിയെ എത്രയും വേഗം തിരഞ്ഞെടുക്കണമെന്നും ആവശ്യമുയർന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നേതൃത്വത്തിന് വനിതാ നിര്‍മാതാക്കളായ സാന്ദ്രാ തോമസും ഷീലാ കുര്യനും അയച്ച കത്തിലാണ് വിമര്‍ശനം.