കൊച്ചി: തനിക്കെതിരെ കൃത്രിമ തെളിവുണ്ടാക്കാനാണ് ലക്ഷദ്വീപ് പൊലീസിൻ്റെ ശ്രമമെന്ന് സിനിമ പ്രവർത്തക ഐഷ സുല്‍ത്താന. തൻ്റെ ലാപ്പ്ടോപ്പിലും മൊബൈല്‍ ഫോണിലുമാണ് ഇത്തരത്തില്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം ലക്ഷദ്വീപ് പൊലീസ് ഐഷ സുല്‍ത്താനയുടെ കാക്കനാടുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും മൊബൈല്‍ ഫോണും സഹോദരന്റെ ലാപ് ടോപ്പും കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ഐഷ സുൽത്താന പ്രതികരിച്ചിരിക്കുന്നത്.