രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആയിഷ സുല്‍ത്താനയ്ക്ക് നോട്ടിസ്.ലക്ഷദ്വീപ് സിനിമാ പ്രവര്‍ത്തക കൂടിയായ ആയിഷക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചത്. ഈ മാസം 20ന് ഹാജരാകാനാണ് നിര്‍ദേശം.
ആയിഷ സുല്‍ത്താന നടത്തിയ കൊവിഡ് ബയോവെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപി നല്കിയ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 20ന് കവരത്തി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് അറിയിപ്പ്. ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടിസ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്ക്ക് അയച്ചത്.
വിഷയത്തില്‍ ആയിഷ സുല്‍ത്താനയെ അനുകൂലിച്ചും എതിര്‍ത്തും വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ലക്ഷദ്വീപ് എംപിയും ബിജെപി ഇതര സംഘടനകളും ആയിഷയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ബിജെപി ലക്ഷദ്വീപ് ഘടകം പ്രതിഷേധിച്ചു.