നടി ശാലിന് സോയയും പ്രമുഖ തമിഴ് യുട്യൂബറും തമ്മില്‍ പ്രണയത്തില്‍. നാല്പത് ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് സെലിബ്രിറ്റിയാ ടിടിഎഫ് വാസനാണ് ശാലിന്റെ മനസുകീഴടക്കിയത്. ശാലിന് പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറേ ആഴ്ചകളായി പുറത്തുവരുന്നത്. ശാലിനൊപ്പമുള്ള ഒന്നിലധികം വീഡിയോകള്‍ വാസന് യുട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ‘മൈ ലൗവര്‍ ഇന്‍ കുക്ക് വിത്ത് കോമാലി’, ‘സ്മോള്‍ കിഡ്നാപ്പിങ് പ്രാങ്ക് വിത്ത് മൈ ലൗ’, ‘ഹാപ്പി ബര്ത്ഡേ മൈ ലൗ’ എന്നെല്ലാമാണ് ശാലിനൊപ്പമുള്ള വീഡിയോക്ക് വാസന് നല്കിയ ടൈറ്റിലുകള്‍.
ശാലിനിക്കൊപ്പം കാറില്‍ സഞ്ചരിക്കുന്ന വാസനേയും വാസനൊപ്പമുള്ള ശാലിനിയുടെ പിറന്നാള്‍ ആഘോഷവുമെല്ലാം വീഡിയോകളില്‍ കാണാം. പിറന്നാളിന് ശാലിന് വാസന് മോതിരം സമ്മാനിക്കുകയും അത് വിരലില്‍ അണിയിക്കുന്നതും പിറന്നാള്‍ ആഘോഷ വീഡിയോയിലുണ്ട്. ‘മിസ് യു’ എന്ന ക്യാപ്ഷനോടെ ശാലിനിക്കൊപ്പമുള്ള രസകരമായ ഓര്‍മകളുടെ റീലും വാസന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എനിക്കും മിസ് ചെയ്യുന്നു’ എന്ന് ശാലിന് ഈ വീഡിയോക്ക് താഴെ കമന്റും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് ഷാലിന്‍ സോയ. കണ്ണകി എന്ന ചിത്രത്തിലൂടെ തമിഴിലും ആരാധകരെ സ്വന്തമാക്കാന്‍ ശാലിനിക്ക് കഴിഞ്ഞു. തമിഴിലെ പാചക റിയാലിറ്റി ഷോയായ ‘കുക്ക് വിത്ത് കോമാലി’ യിലും ഇപ്പോള്‍ ശാലിനി പങ്കെടുക്കുന്നുണ്ട്.
സൂപ്പര്‍ ബൈക്കില്‍ മുന്നിലെ ചക്രമുയര്ത്തി ദീര്‍ഘദൂരം സഞ്ചരിക്കുന്ന വാസന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അമിതവേഗതയില്‍ അഭ്യാസം കാണിച്ച് അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിന് പത്ത് വര്‍ഷത്തേക്ക് വാസന്റെ ലൈസന്‍സ് തമിഴ്നാട് ആര്‍ടിഒ റദ്ദാക്കിയിരുന്നു. വെള്ളിത്തിരയിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വാസന്. ‘മഞ്ചള് വീരന്’ എന്ന ചിത്രത്തിലാണ് വാസന് നായകനായെത്തുന്നത്.