ചെന്നൈ: മാര്‍ച്ച് 4നാണ് ഗായിക കൽപ്പന രാഘവേന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന. എന്നാൽ ഇത് വാസ്തവിരുദ്ധമാണെന്ന് പറഞ്ഞ് പിന്നീട് കല്പ്പനയുടെ ബന്ധുക്കള്‍ തന്നെ രംഗത്ത് എത്തി. അമ്മ ഉറക്ക ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങൾ തെറ്റാണെന്നും ദയയുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ കല്‍പ്പന മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. രോഷാകുലയായണ് വാര്‍ത്ത സമ്മേളനത്തില്‍ കല്‍പ്പന പ്രതികരിച്ചത്. ചില മാധ്യമങ്ങള്‍ പ്രത്യേകിച്ച് യൂട്യൂബേര്‍സ് തന്റെ മോശം അവസ്ഥയില്‍ തീര്‍ത്തും സത്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കല്‍പ്പന ആരോപിച്ചു. പലരും എനിക്ക് സംഭവിച്ചതിന്റെ സത്യം ഇതാണ് എന്ന് പറഞ്ഞ് വീഡിയോ ഇട്ടു. ശരിക്കും എനിക്ക് സംഭവിച്ചത് എന്താണ് എന്ന് അവര്‍ക്ക് എങ്ങനെ അറിയാം.ഞാന്‍ നേരിട്ട് പറയാതെ എനിക്ക് സംഭവിച്ചതിനെക്കുറിച്ച് കള്ളങ്ങള്‍ പറയുന്നത് എന്തിനാണ്. ഞാനും മാധ്യമങ്ങളെ എന്നും ബഹുമാനിക്കുന്ന വ്യക്തിയാണ് അവരാണ് എന്റെ ശബ്ദത്തെ ജനത്തില്‍ എത്തിക്കുന്നത്. എന്നാല്‍ അവരില്‍ ചിലര്‍ എന്നെ ചെളിവാരി എറിയുകയാണ്. അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എടുക്കുന്ന സമയം വളരെക്കൂടുതലാണ്. അത് നിങ്ങള്‍ സ്വയം ചിന്തിക്കണം കൽപ്പന രാഘവേന്ദര്‍ പറഞ്ഞു.