32 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു. തലൈവര്‍ 170ലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രം ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകന് ടി ജെ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്.
അന്താ കാനൂന്‍, ഗെരാഫ്താര്‍, ഹം എന്ന ചിത്രങ്ങള്‍ക്ക് ശേഷം 32 വര്‍ഷങ്ങളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒത്തുചേരലാണ് വീണ്ടും സംഭവിക്കാന്‍പോകുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ 2 സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയും ആളിക്കത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. തമിഴില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.