മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും പരിചിതമായ മുഖമാണ് നടി തനൂജയുടേത്. തനൂജ മാത്രമല്ല അവരുടെ ഭര്‍ത്താവ് ജിനു കോട്ടയവും പ്രേക്ഷര്‍ക്ക് സുപരിചിതന്‍ ആണ്. കോമഡി സ്റ്റാര്സിലൂടെയാണ് പ്രേക്ഷകര്‍ക്ക് ഇരുവരും സുപരിചിതര്‍ ആയത്. തനൂജ പങ്കിട്ട ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. തന്റെ ഭര്‍ത്താവ് ജിനു കോട്ടയം തന്നെയും മകളെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം പോയതായി ആരോപിച്ചു കൊണ്ടാണ് തനൂജ രംഗത്ത് എത്തിയത്.
തനൂജയെയും ഏക മകളായ ദേവൂനെയും തനിച്ചാക്കി പ്രാരാബ്ദങ്ങളുടെ നടുവിലേക്ക് തള്ളിയിട്ടാണ് ജിനു രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മയോടൊപ്പം ഒളിച്ചോടിയത്. അതേസമയം തനിക്ക് വീട്ടില്‍ പട്ടിയുടെ വില പോലുമില്ലെന്നും തന്നെ അറിയാവുന്നവര്‍ തന്റെ പ്രവര്‍ത്തിയില്‍ തെറ്റ് കാണില്ലെന്നും കഴിഞ്ഞ ദിവസം ജിനു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നല്‍കിയിരുന്നു.
വിവാദ ഒളിച്ചോട്ടത്തിനൊടുവില്‍ നടി തനൂജയുടെ ഭര്‍ത്താവ് ജിനുവും വീണയും ഇന്നലെ തിരുവല്ല കോടതിയില്‍ ഹാജരായി. തനിക്ക് ഇനി തനൂജയോടൊപ്പം ജീവിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ ജിനു വീണയുമായി പുതു ജീവിതത്തിനാണ് താല്പര്യമെന്നും കോടതിയെ അറിയിച്ചു. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്പര്യമില്ലെന്നും ജിനുവിനൊപ്പമാണ് ഇനി ജീവിക്കുകയെന്നുമായിരുന്നു വീണയുടെയും നിലപാട്. തുടര്‍ന്ന് വീണ തനിക്കൊപ്പം കൊണ്ടുപോയ രണ്ട് മക്കളെയും ഭര്‍ത്താവ് സംരക്ഷണം ഏറ്റെടുത്ത് കൂട്ടികൊണ്ടുപോയി.
രണ്ട് വര്‍ഷം പ്രണയിച്ച് വിവാഹം കഴിച്ച തനൂജയെയും ഏക മകളായ ദേവൂനെയും തനിച്ചാക്കി പ്രാരാബ്ദങ്ങളുടെ നടുവിലേക്ക് തള്ളിയിട്ടാണ് ജിനു രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മയോടൊപ്പം ഒളിച്ചോടിയത്. സ്മോള്‍ ഫാമിലി, ഉത്തരാസ്വയംവരം, ഫേസ് റ്റു ഫേസ്, ഈ തിരക്കിനിടയില്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച തനൂജ ജിനുവുമായുള്ള വിവാഹ ശേഷം അഭിനയം അവസാനിപ്പിക്കുകയായിരുന്നു.
വരുമാനം നിലച്ച തനൂജ മകള്‍ ദേവൂവിനെ സംരക്ഷിക്കാനും വീടിന്റെ വാടക നല്‍കാനും കഴിയാത്ത ഗതികേടിലാണ്. തന്റെ സമ്പാദ്യങ്ങളും സ്വര്‍ണവും കുടുംബ സ്വത്തായി ലഭിച്ചതുമെല്ലാം ഉപയോഗിച്ച് ജിനു തന്റെ കടങ്ങള്‍ വീട്ടിയ ശേഷം തന്നെയും മകളെയും പെരുവഴിയില്‍ ഉപേക്ഷിച്ച് മറ്റൊരു കുടുംബവും തകര്‍ത്ത് വീട്ടമ്മയ്ക്കൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് തനൂജ ഫെയ്സ്ബുക്കില്‍ കുറിച്ചു.
”എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം… എന്റെ മോളുടെ ഭാവി… എന്റെ സ്വര്‍ണ്ണാഭരണങ്ങള്‍… എന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍… എല്ലാം നഷ്ടപ്പെടുത്തി. നിന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവില്‍… നീ നിന്റെ കാമുകിയേയും അവളുടെ മക്കളേയും ചേര്‍ത്ത് പിടിച്ച് ഏതോ നാട്ടില്‍…
നീയാണോ നല്ലൊരു ഭര്‍ത്താവ്…?
നീയാണോ നല്ലൊരു പിതാവ്…?
നീയാണോ നല്ലൊരു കലാകാരന്…?
മനുഷ്യനായാല്‍ ആദ്യം വേണ്ടത് സത്യസന്ധത…
പിന്നെ വേണ്ടത് നല്ലൊരു സംസ്ക്കാരം… തനൂജ കുറിച്ചു.
തനൂജയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
ഇതാണോ പവിത്രമായ ഫ്രണ്ട്സ്ഷിപ്പ്…???
ഒരു ഭാര്യയോടുള്ള വാശിയില്‍ ജിനുവിനോടൊപ്പം ഒളിച്ചോടിപ്പോകാന്‍ ആ വീണ ഇലന്തൂര്‍ എന്ന സ്ത്രീ വിവാഹം കഴിക്കാത്ത സ്ത്രീയല്ല…
ഭര്‍ത്താവും, 10ഉം, 12ഉം വയസ്സുള്ള രണ്ട് മക്കളുടെ മാതാവും കൂടിയാണ് വീണ ഇലന്തൂര്‍…
അവള്‍ക്കൊരു ഭര്‍ത്താവ് ഉണ്ട്…
അവള്‍ക്കും ഒരു കുടുംബവുമുണ്ട്… അതൊക്കെ ഉപേക്ഷിച്ച് ആ മക്കളേയും കൊണ്ട് ജിനുവിന്റെ വാശിയില്‍ കൂടെ ഇറങ്ങി വരണമെങ്കില്‍ വീണയ്ക്ക് ജിനുവിനോടുള്ളത് വെറും സൗഹൃദം മാത്രമാണോ…?
അവളുടെ ഭര്‍ത്താവിനെ ചതിച്ചവള്‍ നാളെ ജിനുവിനെയും ചതിക്കില്ലെന്ന് എന്താണുറപ്പ്…?
കുഞ്ഞിന് 7 വയസ്സായപ്പോഴാണോ ഭാര്യയുടെ കുറവുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്…?
ഞാന്‍ മാത്രം സ്നേഹിച്ചത് കൊണ്ട് എന്നെ ജിനു കല്യാണം കഴിക്കണമെങ്കില്‍ ഞാനൊരു കോടീശ്വരിയായിരിക്കണം,,, അല്ലെങ്കില്‍ എല്ലാം തികഞ്ഞൊരു സുന്ദരിയായിരിക്കണം…
ഇത് രണ്ടുമല്ലാത്തൊരാളെ സ്നേഹമില്ലാതെ പിന്നെ എന്തര്‍ത്ഥത്തിലാണ് കല്യാണം കഴിച്ചതും, ഇത്രയും വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചതും…?
എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം…
എന്റെ മോളുടെ ഭാവി…
എന്റെ സ്വര്‍ണ്ണാഭരണങ്ങള്‍… എന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍…
എല്ലാം നഷ്ടപ്പെടുത്തിയിട്ട് നീ എന്ന ചതിയന്‍ വലിയ മഹാനെപ്പോലെ സമൂഹ മാധ്യമത്തില്‍ വന്നിരുന്ന് മിടുക്കനാകാന്‍ ശ്രമിക്കുന്നോ…?
സ്വന്തം ജീവിതവും, എന്റെ ജീവിതവും, നമ്മുടെ മകളുടെ ജീവിതവും, വീണയുടെ ജീവിതവും, വീണയുടെ ഭര്‍ത്താവിന്റെ ജീവിതവും, വീണയുടെ മക്കളുടെ ഭാവിയും എല്ലാം തകര്‍ത്തത് നിന്റേയും വീണയുടേയും വെറും പ്രേമത്തിന് വേണ്ടിയാണെന്നത് നീ മറക്കരുത്…
നിന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവില്‍…
നീ നിന്റെ കാമുകിയേയും അവളുടെ മക്കളേയും ചേര്‍ത്ത് പിടിച്ച് ഏതോ നാട്ടില്‍…
നീയാണോ നല്ലൊരു ഭര്‍ത്താവ്…?
നീയാണോ നല്ലൊരു പിതാവ്…?
നീയാണോ നല്ലൊരു കലാകാരന്…?
മനുഷ്യനായാല്‍ ആദ്യം വേണ്ടത് സത്യസന്ധത…
പിന്നെ വേണ്ടത് നല്ലൊരു സംസ്ക്കാരം…
നിന്റെ സത്യസന്ധതയും, സംസ്ക്കാരവും നീ തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്…
ഇനി ഞാനായിട്ട് ഒന്നും വിശദീകരിക്കേണ്ടല്ലോ…
ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു…
എന്റെ മകള്‍ക്കും വേണ്ട…..ഇന്ന് നിന്റെ ലൈവ് കാണും വരെ നമ്മുടെ മകളെക്കരുതി നിന്നോട് എല്ലാം ക്ഷമിച്ച് ഒരുമിച്ച് മുന്നോട്ട് ജീവിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു…
ഇനി നിന്നെ എനിക്കും എന്റെ മകള്‍ക്കും വേണ്ട…
നീ എന്നേക്കാള്‍ എല്ലാമുള്ള വീണയോടൊപ്പം ജീവിച്ചോളൂ…
നിനക്കും, വീണാ ഇലന്തൂര്‍ എന്ന നീ വിളിച്ചോണ്ട് പോയ നിന്റെ കാമുകിയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു…
എന്റെ ശാപമല്ല,,,
നമ്മുടെ മകളുടെ മനസ്സിന്റെ വേദന നിനക്ക് നാശത്തിന് വഴിയാകാതിരിക്കട്ടെ…
തനൂജ…