കൊച്ചി: യുവ സംവിധായകന് ജിബിത് ജോര്‍ജ് (28) അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ‘കോഴിപ്പോര്’ എന്ന സിനിമയുടെ രണ്ട് സംവിധായകരില്‍ ഒരാളാണ്. ലോക്ക് ഡൗണിന് ശേഷം ചിത്രം വീണ്ടും റിലീസ് ചെയ്യാന്‍ ഇരിക്കെയായിരുന്നു. ജിബിത് അങ്കമാലി സ്വദേശിയാണ്.
ജിബിത് ജോര്‍ജും ജിനോയ് ജനാര്‍ദ്ദനനും ചേര്‍ന്നാണ് കോഴിപ്പോര് സംവിധാനം ചെയ്തത്. നടി വീണ നന്ദകുമാര്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു ഇത്. മാര്‍ച്ച് ആറിനാണ് ചിത്രം റിലീസായത്.