റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തിലെ മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റില്‍. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലാണ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയാണ് ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സിഖ് പതാക ഉയര്‍ത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കി.
ഇതിന് നേതൃത്വം നല്‍കിയത് ദീപ് സിദ്ദുവാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സിദ്ദുവിനെ പിടികൂടാനായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയിരുന്നത്. സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.