മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ പിന്നണി ഗായികയായി രണ്ട് മികച്ച ഗാനങ്ങളുമായി എത്തുന്നു. ഡോ. ജെസ്സി സംവിധാനം ചെയ്യുന്ന നീതി എന്ന ചിത്രത്തിലാണ് കാസര്‍ഗോഡ് സ്വദേശിയായ ചാരുലത എന്ന ട്രാന്‍സ്ജെന്‍ഡര്‍ ഗായികയായി എത്തുന്നത്. രണ്ട് മികച്ച ഗാനങ്ങളാണ് ചാരുലത നീതി എന്ന ചിത്രത്തിനു വേണ്ടി ആലപിച്ചത്. മുരളി എസ്.കുമാര്‍ രചിച്ച ഉയിരും നീയേ, മഞ്ഞ നിലാ എന്നീ ഗാനങ്ങള്‍ക്ക് കൃഷ്ണപ്രസാദ് ആണ് സംഗീതം പകര്‍ന്നത്. രണ്ട് ഗാനങ്ങളും, മികച്ച ആലാപത്തിലൂടെ ചാരുലത ഗംഭീരമാക്കി.
ഡോ. ജെസ്സിയുടെ ശ്രദ്ധേയമായ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തില്‍ നിന്നും അടര്‍ത്തിയെടുത്ത വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി.
ശിവജി ഗുരുവായൂര്‍, ലതാ മോഹന്‍, സജന, അനുരുദ്ധ്, അഖിലേഷ്, കവിത, താര, രമ്യ, ഉണ്ണിമായ, ലക്ഷ്മണന് ,രജനീഷ് നിബോദ്, വിജീഷ്, ശ്രീനാഥ്, പ്രഭു തുടങ്ങിയവരോടൊപ്പം ഒരു വന്‍ താരനിര അഭിനയിക്കുന്നു.
ആല്വിന് ക്രീയേഷന്സിന്റെ ബാനറില്‍, മഹേഷ് ജെയിന്, അരുണ്‍ ജെയിന് എന്നിവര്‍ നിര്‍മ്മിക്കുന്ന നീതിയുടെ, കഥ, സംഭാഷണം, സംവിധാനം -ഡോ. ജെസ്സി നിര്‍വ്വഹിക്കുന്നു. ഡി.ഒ.പി – ടി.എസ്.ബാബു, തിരക്കഥ – ബാബു അത്താണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – വിനീത് വി, എഡിറ്റിംഗ് – ഷമീര്‍, ഗാനങ്ങള്‍ – മുരളി കുമാര്‍, സംഗീതം – ജിതിന്, കൃഷ്ണപ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ – വിനു പ്രകാശ്, അസോസിയേറ്റ് ഡയറക്ടര്‍ – അജിത്ത് സി, സി, നിരഞ്ജന്, വിനീഷ്,ആര്‍ട്ട് – മുഹമ്മദ് റൗഫ്, മേക്കപ്പ് – എയര്‍പോര്‍ട്ട് ബാബു. കോസ്റ്റ്യൂം ഡിസൈന്‍ – രമ്യ, കൃഷ്ണ, കോറിയോഗ്രാഫര്‍ – അമേഷ്, വിഎഫക്സ് – വൈറസ് സ്റ്റുഡിയോ, സ്റ്റില്‍ – ഷിഹാബ്, പി.ആര്.ഒ- അയ്മനം സാജന്.