നടന് വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി. സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമ ലിംഗ തേവരെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഹിന്ദു മക്കള്‍ കക്ഷി നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു ചവിട്ടിന് 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി അര്ജുന് സമ്പത്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാരന് വിജയ് സേതുപതിയെയും സംഘത്തേയും ആക്രമിക്കുന്ന വീഡിയോയും മക്കള്‍ കക്ഷിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്. നടന്നു പോകുന്ന വിജയ് സേതുപതിയെ പിന്നില്‍ നിന്ന് ഒരാള്‍ ചവിട്ടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടനെതിരെ വീണ്ടും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത്.
വിമാനത്താവളത്തില്‍ വെച്ച് നടനെ ആക്രമിക്കാന്‍ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചെന്നും സംഭവത്തിന്റെ തുടര്‍ച്ചയായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നുമാണ് ട്വീറ്റില്‍ പറയുന്നത്. മുത്തുരാമലിംഗ പൂജയ്ക്ക് വിജയ് സേതുപതിയെ ക്ഷണിച്ചെന്നും എന്നാല്‍ തനിക്ക് ജീസസ് മാത്രമേ ദൈവമായുള്ളൂ എന്നുമുള്ള നടന്റെ മറുപടിയില്‍ മാപ്പ് പറയണമെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആവശ്യം.
தேவர் அய்யாவை இழிவுபடுத்தியதற்காக நடிகர் விஜய் சேதுபதியை உதைப்பவருக்கு ரொக்கப்பரிசு ரூ.1001/- வழங்கப்படும் – அர்ஜூன் சம்பத் அறிவித்துள்ளார்.
விஜய் சேதுபதி மன்னிப்பு கேட்கும் வரை அவரை உதைப்பவருக்கு
1 உதை = ரூ.1001/- pic.twitter.com/nFDtcMwn1J
— Indu Makkal Katchi (Offl) 🇮🇳 (@Indumakalktchi) November 7, 2021