ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ സെന്‍സേഷനായ ക്ലബ് ഹൗസില്‍ താന്‍ ഇല്ലെന്ന് വീണ്ടും വ്യക്തമാക്കി പൃഥ്വിരാജ് രംഗത്ത്. ”സോഷ്യല്‍ മീഡിയയില്‍ ഞാനാണെന്ന് അവകാശപ്പെടുന്നത് തെറ്റാണ്. ഞാനാണെന്ന് അവകാശപ്പെടുന്നത്, എന്റെ ശബ്ദത്തെ അനുകരിക്കുക, എന്റെ ഇന്‍സ്റ്റാ ഹാന്‍ഡിലിനോട് സാമ്യമുള്ള ഒരു ഐഡി ഉപയോഗിക്കുന്നത് എല്ലാം കുറ്റകരമാണ്. ഇത് നിര്‍ത്തുക.”ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല എന്നുമാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്.
ഇതിന് മുന്‍പും നിരവധി താരങ്ങള്‍ വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വന്‍ പ്രചാരം നേടിയത്.
Claiming to be me on social media is one thing. Claiming to be me, mimicking my voice, and using an ID that closely resembles my insta handle is all together criminal. Please stop this. I AM NOT ON CLUBHOUSE! pic.twitter.com/nUlxGyzv9H
— Prithviraj Sukumaran (@PrithviOfficial) June 7, 2021