പ്രശസ്ത ബ്രിട്ടീഷ് നടൻ അയാൻ ഗെൽഡർ (74) അന്തരിച്ചു. ’ഗെയിം ഓഫ് ത്രോൺസ്’ എന്ന വെബ് സീരീസിലെ കെവാൻ ലാനിസ്റ്റർ എന്ന വേഷത്തിലെത്തി ആരാധകരുടെ മനം കവർന്ന നടനായിരുന്നു ഗെൽഡർ.ജീവിതപങ്കാളിയും സഹതാരവുമായ ബെൻ ഡാനിയൽസ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം.കഴിഞ്ഞദിവസം പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗെൽഡറിന്റെ മരണം സംഭവിച്ചത്
കഴിഞ്ഞദിവസം ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗെൽഡറിന്റെ മരണം. കഴിഞ്ഞ ഡിസംബർ മുതൽ ഗെൽഡർ അർബുദത്തോട് പോരാടുകയായിരുന്നുവെന്നും പങ്കാളി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഈ വർഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കൽ ഡിറ്റക്ടീവ് സീരീസായ ഫാദർ ബ്രൗണിൽ ഗെൽഡർ വേഷമിട്ടിരുന്നു. ടോർച്ച് വുഡ്, ഹിസ് ഡാർക്ക് മെറ്റീരിയൽസ്, ഡോക്ടർ ഹു, സ്നാച്ച്, ദ ബിൽ തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു