കൊച്ചി: അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ മുന്‍ ഭാ?ര്യ അമൃത സുരേഷും മകള്‍ അവന്തികയും സന്ദര്‍ശിച്ചതിന് പിന്നാലെ അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും എത്തി കണ്ടു. ബാലയുടെ സഹോദരന് ശിവയും ചെന്നൈയില്‍ മിമ്മും എത്തിചേര്‍ന്നു. ഉണ്ണി മുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍ എന്നിവരും ബാലയെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നു. അല്പസമയത്തിന് ഉള്ളില്‍ നടന്റെ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കുമെന്നാണ് കഴിഞ്ഞ ദിവസമാണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. നേരത്തെയും കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബാല ചികിത്സ തേടിയിരുന്നു.
ബാലയെ കാണാന്‍ കുടുംബസമേതം അശുപത്രിയിലെത്തിയെന്ന് അഭിരാമി സുരേഷ് പറഞ്ഞു. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല എന്നും ഡോക്ടറോട് സംസാരിച്ചിട്ടുണ്ട് എന്നും അഭിരാമി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. അമൃത ആശുപത്രിയില്‍ ബാലയോടൊപ്പം ഉണ്ട്, സഹോദരന് ശിവയും എത്തിയിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു.ബാല ചേട്ടന്റെ അടുത്ത് ഞങ്ങള്‍ കുടുംബസമേതം എത്തി. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു. ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്. ചെന്നൈയില്‍ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട്. നിലവില്‍ വേറെ പ്രശ്നങ്ങളൊന്നുമില്ല. ദയവു ചെയ്ത് ഈ സമയത്ത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’.