കൽക്കട്ട: ടേക്ക് ഇറ്റ് ഈസി ക്ക് അഞ്ച് ഇൻറർനാഷ്ണൽ അവാർഡുകൾ. ഏറ്റവുംമികച്ച സിനിമ (നിർമ്മാതാവ് ഗിരീഷ് ഇ തലശ്ശേരി ),മികച്ച നടൻ( ആനന്ദ്സൂര്യ), മികച്ച സംവിധായകൻ, (എ കെ സത്താർ),മികച്ച കഥ,തിരക്കഥ( രാജേഷ് ബാബു ശൂരനാട് ) എന്നിങ്ങനെ 5 അംഗീകാരങ്ങൾ ആണ് ടേക്ക് ഇറ്റ് ഈസി കരസ്ഥമാക്കിയത്.ഇന്ത്യയിലെ പ്രശസ്ത സംവിധായകരായ സത്യജിത്ത് റേ,ഋത്തിക്ക്ഘട്ടക് മൃണാൾസൺ എന്നിവരുടെ പേരിൽ കൽക്കട്ടയിൽ നടത്തിവരുന്ന എസ്ആർഎം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഇൻറർനാഷണൽ മത്സരത്തിൽ ആണ് 5 പ്രധാന അവാർഡുകൾ ടേക്ക് ഇറ്റ് ഈസി സ്വന്തമാക്കിയത്.
എൻ.എൽ. പി അഥവാ ന്യൂറോ ലിംഗിസ്റ്റിക് പ്രോഗ്രാം എന്ന മനശാസ്ത്ര ശാഖയെ പൂർണ്ണമായും ഉപയോഗപ്പെടുത്തി കഥയും തിരക്കഥയും തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.ഉജ്ജയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിരീഷ് ഇ തലശ്ശേരിയാണ് ചിത്രം നിർമ്മിച്ചത്. അനുരാഗം, കല്യാണ പൊല്ലാപ്പ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ എ കെ സത്താർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.
രാജേഷ് ബാബു ശൂരനാടിന്റെ താണ് കഥയും, തിരക്കഥയും. ആനന്ദ് സൂര്യ എന്ന പുതുമുഖ നടനാണ് പ്രധാന കഥാപാത്രത്തെ അന്വർത്ഥമാക്കിയത്.തിയേറ്ററിലും, യൂ ട്യൂബിലും, മികച്ച പ്രതികരണവും പ്രേക്ഷക പ്രശംസയും നേടിയ ടേക്ക് ഇറ്റ് ഈസി യുടെ സംഗീത സംവിധാനം നിർവഹിച്ചതും രാജേഷ് ബാബുവാണ്.