കൊച്ചി : വിമാന യാത്രക്കിടെ വിനായകന് അപമര്യാദയായി പെരുമാറിയെന്ന സഹയാത്രികന്റെ പരാതിയില്‍ നടപടി സ്വീകരിച്ച് ഹൈക്കോടതി. സഹയാത്രികന് ജിബി ജെയിംസിന്റെ പരാതിയില്‍ വിനായകന് ഹൈക്കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ മെയ് 27ന് ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.
വിമാനത്തില്‍ നിന്നും ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടനെതിരെ നടപടിയെടുക്കാനാവില്ല എന്നായിരുന്നു വിമാനക്കമ്പനിയുടെ നിലപാട്. പിന്നാലെയാണ് പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നതിനിടെ പഞ്ചാബിലെ സ്കൂളില്‍ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസിനോട് വിനായകന് മോശമായി പെരുമാറുകയായിരുന്നു. ഗോവ വിമാനത്താവളത്തില്‍ മൊബൈലില്‍ വീഡിയോ കണ്ടിരിക്കവെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് ആരോപിച്ച്, മദ്യലഹരിയിലായിരുന്ന വിനായകന് മോശമായി പെരുമാറി എന്നാണ് ജിബി പരാതി നല്‍കിയത്.