വോട്ട് ചെയ്യാനായി മമ്മൂട്ടി എത്തിയപ്പോള്‍ ബൂത്തില്‍ സംഘര്‍ഷം. മമ്മൂട്ടിയെ കണ്ട് തടിച്ചുകൂടിയ ആരാധകരോടും മാധ്യമ പ്രവര്‍ത്തകരോടും ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ മോശമായി പെരുമാറിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ആരാധകരോട് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ചൂടാകുകയും അതോടെ ആരാധകര്‍ ബഹളം വെക്കുകയുമായിരുന്നു.
തൃക്കാക്കര നിയോജക മണ്ഡലത്തിലെ പൊന്നുരുന്നിയിലൊ 63-ാം ബൂത്ത് നമ്പറിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. ഭാര്യ സുല്‍ഫത്തും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയെ കണ്ടപ്പോള്‍ മാധ്യമങ്ങളും ആരാധകരും വളഞ്ഞു. നടനൊപ്പം ഫോട്ടോയെടുക്കാനും വീഡിയോ എടുക്കാനും ആരാധകര്‍ തിടുക്കം കൂട്ടി. ആ സമയത്താണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ അവിടെയെത്തിയത്. അവര്‍ മാധ്യമങ്ങളോട് തട്ടിക്കയറുകയായിരുന്നു. പുറത്തിറങ്ങിപ്പോകണമെന്നും ബാക്കിയുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്നും പറഞ്ഞ് അവര്‍ മാധ്യമങ്ങളോട് ആക്രോശിച്ചു.
പൊലീസ് മാധ്യമ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ചെറിയ സംഘര്‍ഷ സാധ്യതയുണ്ടായത്. വോട്ട് ചെയ്ത് മമ്മൂട്ടിയും ഭാര്യയും ഇവിടെ നിന്ന് ഉടനെ തന്നെ തിരിച്ചുപോയി.
വിവിധ ജില്ലകളിലായി നിരവധി താരങ്ങളാണ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. പ്രവചനാതീതമായ തെരഞ്ഞെടുപ്പാകും ഉണ്ടാകുകയെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍ പറഞ്ഞു. എല്ലാ തവണയും താന്‍ വോട്ട് ചെയ്യാറുണ്ടെന്നും പുലര്‍ച്ചെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താറുണ്ടെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
നടന്മാരായ ആസിഫ് അലി, അസ്കര്‍ അലി, നീരജ് മാധവ്, രശ്മി സോമന് ഗായിക സയനോര ഫിലിപ്പ് എന്നിവരും വോട്ട് രേഖപ്പെടുത്തി.