തിറ്ററുകളെ ഇളക്കിമറിച്ച് ദളപതി വിജയ് നായകനാകുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്)’ ആഗോള റിലീസായെത്തി. പ്രദര്‍ശന കേന്ദ്രങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. കേരളത്തിലെ 700 -ലധികം സ്ക്രീനുകളില്‍ ആദ്യ ദിനം 4000 – ലധികം ഷോകളുമായി റെക്കോര്‍ഡ് റിലീസായി ആണ് ചിത്രം എത്തുക.
ഇപ്പോഴിതാ, കേരളത്തിലെ റെക്കോര്‍ഡ് റിലീസിന് മുന്നോടിയായി കൊച്ചി മെട്രോയില്‍ ബ്രാന്‍ഡിംഗ് ചെയ്തിരിക്കുകയാണ് ഈ വിജയ് ചിത്രം. കൊച്ചി മെട്രോയുമായി സഹകരിച്ചു കൊണ്ട്, മെട്രോ റെയിലില്‍ ഓടുന്ന ട്രെയിനുകളിലാണ് ഈ ചിത്രത്തിന്റെ ബ്രാന്‍ഡിംഗ് നടന്നിരിക്കുന്നത്. ഇതൊടുകൂടി കൊച്ചി മെട്രോയില്‍ ബ്രാന്‍ഡ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായി ‘ദി ഗോട്ട്’ മാറിയിരിക്കുകയാണ്.
ആക്ഷന്‍ മൂഡില്‍ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കല്പാത്തി എസ് അഘോരം, കല്പാത്തി എസ് ഗണേഷ്, കല്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ താരനിരയില്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരന്, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ്മ, യുഗേന്ദ്രന്‍, അഭ്യുക്ത മണികണ്ഠന്, അഞ്ജന കിര്‍ത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.
ഛായാഗ്രഹണം- സിദ്ധാര്‍ത്ഥ നൂനി, സംഗീതം- യുവാന്‍ ശങ്കര്‍ രാജ, ചിത്രസംയോജനം- വെങ്കട് രാജേന്, ആക്ഷന്‍- ദിലീപ് സുബ്ബരായന്‍, കലാസംവിധാനം- ബി ശേഖര്‍, സൂര്യ രാജീവന്, വസ്ത്രാലങ്കാരം- വാസുകി ഭാസ്കര്‍, പല്ലവി സിങ്, സൗണ്ട് ഡിസൈന്‍- ടി ഉദയകുമാര്‍, രഞ്ജിത് വേണുഗോപാല്‍, സരവകുമാര്‍, സൗണ്ട് മിക്സിങ്- ടി ഉദയകുമാര്‍, നൃത്ത സംവിധാനം- സതീഷ് കൃഷ്ണന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- എം.സെന്തികുമാര്‍, ഗോവിന്ദരാജ്, രാംകുമാര്‍ ബാലസുബ്രഹ്മണ്യന്, വിഎഫ്എക്സ് ഹെഡ്- ആര്. ഹരിഹര സുതന്, പബ്ലിസിറ്റി ഡിസൈന്‍- ഗോപി പ്രസന്ന. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്