കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി. ചോദ്യം ചെയ്ത IRS ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. നവ്യാ നായരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് സച്ചിന് സാവന്ത് ഇഡിക്ക് നല്കിയ മൊഴി. എന്നാല്‍ ഇരുവരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന് സാവന്ത് കൊച്ചിയിലെത്തിയിട്ടുണ്ടെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു.
നവ്യാ നായര്‍ സച്ചിന് സാവന്തിന്റെ പെണ്‍സുഹൃത്താണെന്ന് സച്ചിൻ സാവന്തിന്റെ ഡ്രൈവര്‍ സമീര്‍ ഗബാജി നലവാഡെ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയതിന് ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദര്‍ശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ഒരു സ്വര്‍ണ്ണാഭരണം സമ്മാനമായി നല്‍കുകയും ചെയ്തതായി ഇഡി പറയുന്നു.
നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്ന് സാവന്തിന്റെ സുഹൃത്ത് സാഗര്‍ ഹനുബന്ത് താക്കൂര്‍ പറഞ്ഞു. ഇരുവരും തമ്മില്‍ ചില സാമ്ബത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്ന് സാഗര്‍ പറഞ്ഞു.
എന്നാല്‍, നവ്യാ നായര്‍ തന്റെ അടുത്ത സുഹൃത്താണെന്നും നവ്യക്ക് താന്‍ ഒന്നും സമ്മാനിച്ചിട്ടില്ലെന്നും സച്ചിന് സാവന്ത് പ്രസ്താവനയില്‍ പറയുന്നു. നവ്യയെ കാണാൻ കൊച്ചിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരും മണ്ണാറശാല ക്ഷേത്രവും സന്ദര്‍ശിക്കാൻ പലതവണ കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ഇഡി വ്യക്തമാക്കി.
എന്നാല്‍, നവ്യാ നായരുടെ ഭര്‍ത്താവ് സന്തോഷ്, മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവനയില്‍ ഇഡിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. സച്ചിന് സാവന്തില്‍ നിന്ന് ഒരു സമ്മാനവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സന്തോഷ് പറഞ്ഞു. സച്ചിനെ അവരുടെ പഴയ അയല്‍ക്കാരനായിട്ടാണ് അറിയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.