അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് നടൻ മമ്മൂട്ടിയുടെ പിന്തുണ. താരത്തിൻ്റെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ 10 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.കുലുക്കൂർ ഗവ ട്രൈബൽ എൽ പി സ്കൂൾ, കാവുണ്ടിക്കൽ ജി ടി എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇത്തവണ നടൻ മമ്മൂട്ടിയുടെ സഹായമെത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ അട്ടപ്പാടിയിലെ ഏകദേശം 600 കുട്ടികൾക്കാണ് സംഘടന വിദ്യാഭ്യാസ സഹായം നൽകിയത്.
അറുന്നൂറിലധികം കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയും സംഘടന നടത്തിയിട്ടുണ്ട്. കെയർ ആൻഡ് ഷെയറിൻ്റെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നാണ് വിദ്യാമൃതം പദ്ധതി. പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.കുട്ടികളെ ബാധിച്ചിരിക്കുന്ന ഏതുതരം മാനസിക പ്രശ്നങ്ങളെയും ചികിത്സിക്കാനും അവയെ പരിഹരിക്കാനും അന്താരാഷ്ട്രതലത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഏർപ്പെടുത്തിയിരിക്കുന്ന സംരംഭമാണ് ബ്ലോസം വാലി ചൈൽഡ് ഡെവലപ്മെന്റ് സെന്റർ.