ആര്.ജെ ബാലാജി സംവിധാനം ചെയ്യുന്ന നയന്‍താര നായികയാകുന്ന മൂക്കുത്തി അമ്മന്‍ സിനിമയിലെ ലോക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ചുവന്ന സാരിയും ത്രിശൂലവും കിരീടവുമെല്ലാം ധരിച്ച് ദേവിയായി നില്ക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ദേവിയുടെ ലുക്കില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ വളരെ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നുവെങ്കിലും മെയ് 1ന് റിലീസ് ചെയ്യേണ്ട ചിത്രം ലോക് ഡൗണ്‍ മൂലം മാറ്റി. പുതിയ തിയതി തീരുമാനിച്ചിട്ടില്ലെന്ന് ബാലാജി പറഞ്ഞു. ഒരു പാവപ്പെട്ട കുടുംബത്തിലേക്ക് ദേവിയായ മൂക്കുത്തി അമ്മന്‍ കടന്നുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കോമഡിയും ഭക്തിയും ഇട കലര്‍ത്തിയുള്ള ചിത്രമാണ് മൂക്കുത്തി അമ്മനെന്നാണ് റിപ്പോര്‍ട്ട്. സ്മൃതി വെങ്കിട്, ഉര്‍വ്വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.