തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിക്ക് ബംഗളൂരു വിമാനത്താവളത്തില്‍ ആക്രമണം. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ജോണ്‍സനാണ് മദ്യ ലഹരിയിലെത്തി ആക്രമിച്ചതെന്നാണ് വിവരം. വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്ന നടന് മഹാഗാന്ധിക്ക് പരുക്കേറ്റിരുന്നു. സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനത്തിന് പിന്നിലെന്നാണ് വിവരം.
വിമാനത്താവളത്തിനു പുറത്തേക്കു വരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാള്‍ ഓടിയെത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വിജയ് സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് അക്രമി ഓടിയെത്തുകയും ആക്രമിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
யார்டா நீ கோழை? பின்னாலிருந்து விஜய் சேதுபதியை உதைக்கறான்😡😡 pic.twitter.com/dLGdOn7sIV
— Thalaivar Darbarᴬᴺᴺᴬᴬᵀᵀᴴᴱ🇮🇳 (@Vijayar50360173) November 3, 2021