ഫ്ലാഗ് സല്യൂട്ടിനു ശേഷം ബിഷാ കുരിശിങ്കലിന്റെ സംവിധാന സംരംഭമായ ‘പപ്പാ ലൗ യൂ’ എന്ന ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. റൂബി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനസ് മഞ്ചേരി നിര്‍മ്മിക്കുന്ന ചിത്രം ആനുകാലിക സംഭവങ്ങളുടെ ആഖ്യാനം ആണ്. മുട്ടറ രവീന്ദ്രന്റെ സംഗീതവും അസ്ലാമിന്റെ ഛായാഗ്രഹണവും ചിത്രത്തിന് മിഴിവ് പകരുന്നു.
ചിത്രം ഉടന്‍ വിവിധ സമൂഹമാധ്യമങ്ങളില്‍ കൂടി റിലീസ് ചെയ്യുമെന്ന് ബിഷ കുരിശിങ്കല്‍ അറിയിച്ചു. തന്റെ പുതിയ സംരംഭമായ ‘പറയാതെ പോയ ഡിസംബര്‍’ എന്ന പുസ്തകത്തിന്റെ പണിപ്പുരയില്‍ ആണ് ബിഷ ഇപ്പോള്‍.