ചെന്നൈ: ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 78 വയസ്സായിരുന്നു. തമിഴ്നാട്ടിലെ വെല്ലുരിലായിരുന്നു ജനനം. കലൈവാണി എന്നാണ് മാതാപിതാക്കള്‍ ഇട്ട പേര്. ഹിന്ദി സിനിമയില്‍ പാടാന്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് വാണി ജയറാം എന്നാക്കുകയായിരുന്നു. ഗായിക എന്ന നിലയിലുള്ള വാണിയുടെ വളര്‍ച്ചക്ക് സിത്താര്‍ വിദഗ്ധനായ ഭര്‍ത്താവ് ജയരാമന് വലിയ പിന്തുണ നല്‍കിയിരുന്നു.
മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങിയ ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തിലേറെ പാടി.