കഴിഞ്ഞ മാസമാണ് താര ജോഡികളായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിയുകയാണെന്ന് ആരാധകരെ അറിയിച്ചത്. അതിനു ശേഷവും തന്റെ വിശേഷങ്ങള്‍ സാമന്ത ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മ പകര്‍ന്നു തന്ന പാഠങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരം. താന്‍ നിശ്ചയ ദാര്‍ഢ്യമുള്ളവളാണെന്നും തോറ്റു പിന്മാറാന് തയ്യാറല്ലെന്നും സാമന്ത സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.
‘ഞാന്‍ കരുത്തുള്ളവളാണ്, പ്രതികരണ ശേഷിയുള്ളവളാണ്, ഞാന്‍ എല്ലാം തികഞ്ഞവളല്ല, പക്ഷെ, എനിക്ക് ഞാനാണ് ശരി, അതുകൊണ്ട് തോറ്റു പിന്മാറാന് തയ്യാറല്ല. ഞാന്‍ സ്നേഹമുള്ളവളും നിശ്ചയ ദാര്‍ഢ്യമുള്ളവളുമാണ്. ഞാനൊരു പോരാളിയാണ്, അതിലുപരി ഒരു മനുഷ്യനാണ്.’- അമ്മ പറഞ്ഞു തന്നത് എന്ന ഹാഷ് ടാഗോടെ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മുന്‍പും ഇതുപോലെ പ്രചോദനം നല്കുന്ന പോസ്റ്റുകള്‍ സാമന്ത പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ പെണ്മക്കളുടെ വിവാഹത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് സാമന്ത പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹത്തിനു പണം സ്വരൂപിക്കാതെ അവരുടെ പഠനത്തിനായി സ്വരൂപിക്കൂ എന്നാണ് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഒക്ടോബര്‍ രണ്ടിനായിരുന്നു തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി സാമന്തയും നാഗ ചൈതന്യയും ആരാധകരെ അറിയിച്ചത്.
2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള താര ദമ്പതിമാരാണ് ഇരുവരും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.