അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുംബൈയിലെ അപ്പാർട്ട്മെൻ്റിലേക്ക് താമസം മാറി കേരളാ സ്റ്റോറി നായിക ആദാ ശർമ്മ. താരം തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം 2020 ജൂൺ 14നാണ് ഈ ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയത്. മുംബൈയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് ആണ് നടി അദാ ശര്‍മ്മ സ്വന്തമാക്കിയിരിക്കുന്നത്.
സുശാന്തിന്റെ ഫ്ലാറ്റിലേക്ക് താമസം മാറുന്നതിനെ ചിലർ നിരുത്സാഹപ്പെടുത്തിയെങ്കിലും ആദാ ശർമ്മ തീരുമാനത്തിൽ അടിയുറച്ച് നിൽക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഫ്ലാറ്റ് അദാ ശർമ്മ വാങ്ങിയെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍ ഫ്ലാറ്റ് സ്വന്തമാക്കിയെന്ന് ഏപ്രിലിലാണ് നടി പറയുന്നത്. ഫ്ലാറ്റ് കാണാൻ എത്തിയപ്പോൾ ചില മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടെന്നും ഇതേതുടർന്ന് വിട്ടുപിരിഞ്ഞ നടനെയും തന്നെയും ചേർത്തുള്ള ചില കമന്റുകൾ വിഷമിപ്പിച്ചെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു. 2020 ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന് 34 വയസായിരുന്നു. നടന്റെ വസ്തു വാങ്ങാൻ ആദാ ശർമ്മ താൽപ്പര്യം പ്രകടിപ്പിച്ചതായി 2023 ഓഗസ്റ്റിൽ റിപ്പോർട്ടുകൾ വന്നിരുന്നു.