ചെന്നൈ: നടനും സംവിധായകനും നിര്‍മ്മാതാവുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. 35 വര്‍ഷത്തിലേറെ നീണ്ട സിനിമ ജീവിത്തില്‍ 700-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജോമോന്റെ സുവിശേഷങ്ങള്‍ എന്ന മലയാളം ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മനോബാല അവസാനമായി അഭിനയിച്ചത് ‘കൊണ്ട്രാല്‍ പാവം’, ‘ഗോസ്റ്റി’ എന്നീ തമിഴ് ചിത്രങ്ങളിലാണ്.
പിതാമഗന്‍, ഐസ്, ചന്ദ്രമുഖി, യാരടി നീ മോഹിനി, തമിഴ് പാടം, അലക്സ് പാണ്ഡ്യന്, അരന്മനൈ, ആമ്പല തുടങ്ങിയ സിനിമകളിലെ അവിസ്മരണീയമായ കോമഡി വേഷങ്ങള്‍ ഗംഭീരമാക്കിയ നടനാണ് വിടപറഞ്ഞത്. നാന് ഉങ്കല്‍ രസികന്‍, പിള്ള നിള, പാറു പാറു പട്ടണം പാറു, സിരായ് പറവൈ, ഊര്‍ക്കാവലന്‍, മൂട് മന്തിരം, നന്ദിനി, നൈന തുടങ്ങി 20 ലേറെ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.