‘കപ്പേള’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിവിന്‍ പോളി പുറത്തുവിട്ടു. റോഷന് മാത്യു, ശ്രീനാഥ് ഭാസി, അന്നാ ബെന്‍, തന്വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. അന്നാ ബെന്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സിനിമ സംവിധാനം ചെയ്യുന്നത് മുഹമ്മദ് മുസ്തഫയാണ്. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. തിരക്കഥ- നിഖില്‍ വാഹിദ്, സുദാസ്, മുസ്തഫ. നിര്‍മാണം- വിഷ്ണു വേണു, സംഗീതം- സുഷിന് ശ്യം, കലാസംവിധാനം- അനീസ് നാടോടി, എഡിറ്റ്- നൗഫല്‍ അബ്ദുള്ള.