കേരളത്തിന് ഒരു മഹാനായ നേതാവിനെ നഷ്ടമായിയെന്ന് പ്രിയദര്ശന്:
ഏറ്റവും അടുപ്പമുള്ള പ്രിയനേതാവിനെയാണ് നഷ്ടമായതെന്ന് സംവിധായകന് പ്രിയദര്ശന്. കേരളത്തിന് ഒരു മഹാനായ നേതാവിനെ നഷ്ടമായിയെന്നും പ്രിയദര്ശന്.
‘സ്നേഹനിധിക്ക് കണ്ണീരോടെ വിട’; കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി മലയാള സിനിമാലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്, ഇര്‍ഷാദ് അലി, സംവിധായകന് അരുണ്‍ ഗോപി തുടങ്ങി നിരവധി പേര് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്.
‘അത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്’; കോടിയേരിയെ അനുസ്മരിച്ച് വിനയന്
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി സംവിധായകന് വിനയന്. ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാല്‍ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. ഉള്ളില്‍ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്. കോടിയേരിയെ സ്മരിക്കുമ്പോള്‍ ഈ വാക്കുകളാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ആദരാഞ്ജലികള്‍!, വിനയന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു…