യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടും നടൻ സിദ്ദിഖ് ഇപ്പോഴും ഒളിവിലാണ്. സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖ് ഒളിവിൽ പോയി. സിദ്ദിഖ് എവിടെയാണെന്ന് അറിയില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. സിദ്ദിഖിൻ്റെ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ആണ്.
പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചാൽ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് സിദ്ദിഖിന്റെ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്. ഇന്നോ നാളെയോ നോട്ടീസ് അയക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം.