ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് നടൻ രജനീകാന്ത്. തമിഴ് സിനിമയിലും ഈ മാതൃകയിൽ കമ്മിറ്റി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു നടന്റെ മറുപടി.തമിഴ് സിനിമകളിൽ ഹേമ കമ്മീഷൻ മാതൃകയിലുള്ള അന്വേഷണം വേണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിലാണ് രജനീകാന്തിൻ്റെ പ്രതികരണം.
ഇതിനിടെ ഈ മാധ്യമപ്രവർത്തകനും തമിഴ് നടൻ ജീവയും തമ്മിൽ തർക്കമുണ്ടായി. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് നടനെ പ്രകോപിപ്പിച്ചത്. തമിഴ് സിനിമാ മേഖലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും മലയാള സിനിമയിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ ഉള്ളതെന്നും നടൻ പറഞ്ഞു. തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ.