പിടി ഉഷയും സാനിയ മിര്‍സയും ഇടുന്നത് തന്നെയാണ് തങ്ങളും ഇടുന്നത് അവര്‍ക്കുള്ളതൊക്കെ തന്നെ ഞങ്ങള്‍ക്കും ഉള്ളു എന്നും നടിയും നര്‍ത്തകിയും അവതാരികയുമായ സ്വാസിക . സ്വന്തം നിലപാടുകള്‍ തുറന്നുപറയാന്‍ മടി കാണിക്കാറില്ലാത്ത സ്വാസിക ഷോര്‍ട്ട് ധരിക്കുന്നതിനേ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറയുകയാണ്. പിടി ഉഷയും സാനിയ മിര്‍സയും ഷോര്‍ട് ഇട്ടാല്‍ ആര്‍ക്കും കുഴപ്പമില്ല. എന്നാല്‍ സിനിമ താരങ്ങള്‍ ഷോര്‍ട്സ് ഇട്ടാല്‍ മാത്രമാണ് ആളുകള്‍ക്ക് പ്രശ്നമെന്ന് സ്വാസിക പറഞ്ഞു.
സിനിമ താരങ്ങള്‍ ഷോര്‍ട്സ് ഇടുമ്പോള്‍ മാത്രമാണ് ആളുകള്‍ നെഗറ്റീവ് ചിന്ത വെച്ച് പുലര്‍ത്തുന്നതെന്നും സ്വാസിക പറയുന്നു. സ്പോര്‍ട്സ് താരങ്ങള്‍ ഷോര്‍ട്സ് ഇട്ടാല്‍ അത് ജോലിയുടെ ഭാഗമാണെന്ന് പറയും. സിനിമ താരങ്ങളും ജോലിയുടെ ഭാഗമായാണ് ഷോര്‍ട്സ് ധരിക്കാറുള്ളത്. ചില സിനിമ താരങ്ങള്‍ ഷോര്‍ട്സ് ഇട്ടതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട് താന്‍ ഷോര്‍ട്സ് ഇടാത്തത് കൊണ്ട് ഇതുവരെ സൈബര്‍ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും താരം പറയുന്നു.
നടി എന്നതിനുപരി മികച്ച നര്‍ത്തകിയും അവതാരകയും കൂടിയാണ് താരം. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് സ്വാസിക. സിനിമയിലൂടെയാണ് സ്വാസിക അഭിനയത്തിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലൂടെ ആയിരുന്നു സ്വാസികയുടെ അരങ്ങേറ്റം പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും അടുത്തിടെയാണ് അഭിനയ പ്രാധാന്യമുള്ള മികച്ച വേഷങ്ങള്‍ സ്വാസികയെ തേടി എത്തുന്നത്.
സിദ്ധാര്‍ഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റില്‍ റോളിലും സ്വാസിക എത്തിയിരുന്നു. ചിത്രത്തില്‍ ഗ്ലാമറസ് വേഷത്തിലാണ് സ്വാസിക എത്തിയത്. 2020 ല്‍ വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും സ്വാസിക സ്വന്തമാക്കിയിട്ടുണ്ട്. സിനിമകളില്‍ നിന്ന് കാര്യമായി അവസരങ്ങള്‍ വരാത്ത സമയത്ത് മിനിസ്ക്രീനിലേക്ക് സ്വാസിക ചുവടുമാറ്റിയിരുന്നു. സ്വാസികയുടെ സീത എന്ന പരമ്പരയൊക്കെ നടിക്ക് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടി കൊടുത്തവയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാസ്വികയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്.