പത്തനംതിട്ട: ആറന്മുളയില് 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കായകുളം സ്വദേശികളായ ഷിബിന്‍, മുഹമ്മദ് ശിറാസ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ അമ്മയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പൊലീസ് നേരുത്തെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി നിലവില്‍ സര്‍കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.
കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് പൊലീസിനെ സമീപിക്കുന്നത് രണ്ടാനച്ഛനാണ്. പരാതിയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം പെണ്കുട്ടില് വീട്ടില്‍ തിരിച്ചെത്തി. അസ്വഭാവികതകള്‍ കാണിച്ച കുട്ടിയെ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ സ്ഥിരീകരിക്കുകയും ചെയ്തു.
പഞ്ചായത്ത് അംഗമാണ് ഈ വിവരം പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ അമ്മയുടെ സഹായത്തോടെ ആണ് പീഡനം നടക്കുന്നത്. അമ്മയ്ക്ക് പുറമെ ഹരിപ്പാട് സ്വദേശിയായ ലോറി ഡ്രൈവറിനും സുഹൃത്തിനുമെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ലോറി ഡ്രൈവര്‍ ആയ പ്രതി പല തവണ കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാള്‍ തന്നെയാണ് കുട്ടിയെ വീട്ടില്‍ എത്തി ബൈകില്‍ കയറ്റി കൊണ്ടുപോയതെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കൊണ്ടു പോകുന്നതില്‍ അമ്മയുടെ സമ്മതം ഉണ്ടായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേര്‍ത്തത്.
അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. അമ്മയും നിലവില്‍ സര്‍കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ്. പെണ്‍കുട്ടിയുിടെ രഹസ്യ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.