കണ്ണൂര്‍: തലശ്ശേരിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീന് ആണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ചേർന്ന് വ്യവസായിയായ ഇയാളുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രാ മധ്യേ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്ന് ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സഹോദരി ഭര്‍ത്താവും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സഹോദരി ഭര്‍ത്താവിനെ കതിരൂര്‍ പൊലീസും അറസ്റ്റ് ചെയ്തു.