കാഞ്ഞങ്ങാട്: എട്ടുവയസ്സുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയതിന് പിതാവിനെതിരെ കേസ് എടുത്തു. കാഞ്ഞങ്ങാട് സ്വദേശിയായ 65 വയസുകാരനെ ആണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
സംഭവത്തെ തുടർന്ന് ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വീട്ടില്‍വെച്ചാണ് ബിയര്‍ നല്‍കിയത്. ഇതു കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ജില്ലാ ആസ്പത്രിയില്‍ പ്രേവേശിപ്പിച്ചു ചികിത്സ നൽകി. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.