മലപ്പുറം: വണ്ടൂരിൽ നടുവത്ത് ഭാര്യയേും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയാണ് ഭർത്താവ് ഇറക്കിവിട്ടത്.
സംഭവത്തിൽ ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂർ പോലീസ് കേസെടുത്തിട്ടുണ്ട്. രാത്രി മദ്യപിച്ച് വീട്ടിലെത്തി ഇയാൾ ഭാര്യയേയും കുട്ടികളേയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവ ദിവസവും ഇയാൾ മദ്യപിച്ചെത്തിയാണ് കുഞ്ഞുങ്ങളെയും അമ്മയെയും ഇറക്കി വിട്ടത്. സംഭവത്തിൽ യുവാവിനെതിരെ ഗാർഹിക പീഡനത്തിനും മർദ്ദനത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയും കുട്ടികളും മലപ്പുറം സ്നേഹിതയിലാക്കിയിട്ടുണ്ട്.