ബറൈച്ച് : ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയ പൊലീസ് വെടിവച്ച് വീഴ്ത്തി. ഉത്തര്‍പ്രദേശിലെ ബറൈച്ച് ജില്ലയിലാണ് സംഭവം നടന്നത്. 30 വയസുള്ള പ്രതി ഒന്നരവയസുള്ള കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇയാൾ എടുത്ത് കൊണ്ടുപോയി അടുത്തുള്ള സ്കൂളില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ചികില്‍സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുഞ്ഞിനെ അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പൊലീസിനെ ഏല്പിച്ചത്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് പ്രതി രക്ഷപ്പെട്ട് ഓടിയത്. തുടർന്ന് പൊലീസ് ഇയാളുടെ കാലില്‍ വെടിവച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു.