സംസ്ഥാനങ്ങളിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി ഇന്ന് സുപ്രിംകോടതിപരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പൊതുപ്രവർത്തക അനുഭ ശ്രീവാസ്തവയുടെ ഹർജിയിൽ ആണ് വാദം പരിഗണിച്ചിരിക്കുന്നത്.
പ്ലസ് വൺ പരീക്ഷ മാറ്റില്ല എന്ന കേരളത്തിൻ്റെ നിലപാട് കോടതി കഴിഞ്ഞതവണ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് കേരളം തീരുമാനിച്ചിരിക്കുന്നത്. ജൂലൈ അവസാനം പന്ത്രണ്ടാം ക്ലാസ് എഴുത്തു പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആന്ധ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്.
പരീക്ഷ നടത്തുന്നത് കർശന കൊവിഡ് മാനദണ്ഡങ്ങളോടെയായിരിക്കും എന്ന് ആന്ധ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. അതേസമയം വിദ്യാർത്ഥികളുടെ പൂർണ്ണ ഉത്തരവാദിത്വം ആന്ധ്ര സർക്കാരിന് ആണെന് സുപ്രിംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.