മലപ്പുറം: മഞ്ചേരിയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. പന്തല്ലൂർ മില്ലുംപടിയിൽ ആണ് സംഭവം. നാല് പെൺകുട്ടികൾ ആണ് ഒഴുക്കിൽപെട്ടത്. ഇതിൽ രണ്ടുപെണ്‍കുട്ടികള്‍ ആണ് മുങ്ങിമരിച്ചത്. ഒരു കുട്ടിയെ കാണാതായിട്ടുണ്ട്, കുട്ടിക്കായി ഫയര്‍ഫോഴ്സും നാട്ടുകാരും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്. ഒഴുക്കിൽ പ്പെട്ട നാല് കുട്ടികളിൽ ഒരാളെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്.
മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളായ രണ്ടുകുട്ടികളും കുളത്തില്‍ കുളിക്കാൻ ഇറങ്ങിതയായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.