തിരുവനതപുരം: സോഷ്യല്‍ മീഡിയ വഴി സുഹൃത്തിൻ്റെ മകനെ ഹൃദ്രോഗിയാക്കി ചിത്രീകരിച്ച് പണപിരിവ് നടത്തിയ യുവാവ് പിടിയില്‍. ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി അഭിരാജിനെയാണ് പൂവ്വാര്‍ പൊലിസ് പിടികൂടിയത്. നെയ്യാറ്റിന്‍കര കാരക്കോണം സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മകനായ രണ്ടര വയസുകാരനെയാണ് ഹൃദ്രോഗിയാക്കി ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചത്.
അഭിജിത്ത് സുഹൃത്തിൻ്റെ ഫേസ്ബുക്കില്‍ നിന്നും മകൻ്റെ ഫോട്ടോ എടുക്കുകയും. കൊല്ലം കുണ്ടറ സ്വദേശികളായ ജോമോൻ്റെയും ജിഷയുടേയും മക്കളാക്കി മാറ്റുകയും ചെയ്തു. തുടര്‍ന്ന് ഈ കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖമാണെന്നും വളരെ ഗുരുതരമാണെന്നും ചികിത്സയ്ക്കായി 75 ലക്ഷം വേണമെന്നുംഅറിയിച്ച് കൊണ്ടുള്ള പോസ്റ്റുണ്ടാക്കി ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു.
സ്വന്തം കുഞ്ഞിന് അസുഖമാണെന്ന പോസ്റ്റര്‍ സോഷ്യല്‍ മിഡിയ വഴി കണ്ട രക്ഷകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൂവ്വാര്‍ സിഐയുടെ നേതൃത്ത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാദരാക്കി റിമാൻഡ് ചെയ്തു.