ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കുഴല്‍ക്കിണര്‍ അപകടം. നാലുവയസുകാരന് ആണ് കുഴല്‍ക്കിണറില്‍ വീണത്. ആഗ്ര ഫത്തേബാദ് ജില്ലയില്‍ ദാരിയ ഗ്രാമത്തിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
കളിച്ചു കൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 200 അടിയോളം കുഴൽക്കിണറിന് താഴ്ചയുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. കുഴൽ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നത്.
കുട്ടി കുഴല്‍ക്കിണറില്‍ വീണത് അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. നാട്ടുകാരുടെ സഹായത്തോടെ പൊലീസുകാരും അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.