പാലക്കാട്: പാലക്കാട്ട് വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി അക്രമിച്ചയാള്‍ അറസ്റ്റില്‍. തോലനൂര്‍ മേലാടി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (39) പോലീസ് പിടികൂടിയത്. ഇയാളെ പോക്സോ കേസ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ജൂലൈ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച് അകത്തുകയറി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.